പത്മപുരസ്‌കാര മാതൃകയില്‍ ഇനി കേരളത്തിലും പുരസ്‌കാരം

രാജ്യത്തെ പരമോന്നത ബഹുമതിയായ പദ്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാനത്തും പരമോന്നത ബഹുമതികള്‍ ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ‘കേരള പുരസ്‌കാരങ്ങള്‍’ എന്നാണ് ഇവയുടെ പേര്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാകും പുരസ്‌കാരങ്ങള്‍.

വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭവാന നല്‍കുന്നവര്‍ക്കാണ് പുരസ്‌കാരം നല്‍കുക. ഇതില്‍ കേരള ജ്യോതി പുരസ്‌കാരം ഒന്നും കേരള പ്രഭ രണ്ടുപേര്‍ക്കും കേരള ശ്രീ പുരസ്‌കാരം അഞ്ചുപേര്‍ക്കും നല്‍കും. കേരളപ്പിറവി ദിനത്തില്‍ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുക.

ഏപ്രില്‍ മാസത്തില്‍ പൊതുഭരണവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് നാമനിര്‍ദ്ദേശം പുറപ്പെടുവിക്കും. നവംബര്‍ ഒന്ന് കേരള പിറവിക്ക് വിതരണം ചെയ്യും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനയ്ക്ക് ശേഷമാകും പുരസ്‌കാര സമിതി ബഹുമതികള്‍ പ്രഖ്യാപിക്കുക.

20-Oct-2021