ഇന്ത്യ കോവിഡ് വാക്‌സിനേഷന്‍ നൂറുകോടി പിന്നിട്ടു

ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ നൂറുകോടി പിന്നിട്ടു. വാക്‌സിനേഷന്‍ രംഗത്തെ നാഴികക്കല്ലാണ് രാജ്യം പിന്നിട്ടിരിക്കുന്നത്. 277 ദിവസം കൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ചരിത്രം കുറിക്കുന്ന സാഹചര്യത്തില്‍ വലിയ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെങ്കോട്ടയില്‍ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തും.

വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്‌സീന്‍ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. രാജ്യത്ത് ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. ഇതില്‍ 70 കോടി 68 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനായി. 29 കോടി 15 ലക്ഷം പേര്‍ക്കാണ് ഇതു വരെയും രണ്ട് ഡോസ് വാക്‌സീനും നല്‍കാനായത്.

21-Oct-2021