സമരവേദി മാറ്റില്ല; ശക്തമായ സമരവുമായി മുന്നോട്ട് പോകും: രാകേഷ് ടിക്കായത്ത്
അഡ്മിൻ
ഗതാഗത തടസത്തിന് കാരണം പൊലീസ് ബാരിക്കേഡ് വെച്ച് വഴികള്‍ സര്‍ക്കാര്‍ തന്നെ അടച്ചിരിക്കുന്നതാണെന്ന കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. സമരവേദി മാറ്റില്ലെന്നും ടിക്കായത്ത് അറിയിച്ചു. പാര്‍ലമെന്റ് മാര്‍ച്ച് തീരുമാനിച്ചിട്ടില്ല. ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.
റോഡ് ഗതാഗതം തടസപ്പെടുത്തിയുള്ള കര്‍ഷകരുടെ സമരത്തിനെതിരെ സുപ്രീം കോടതി ഇന്നും രംഗത്തെത്തിയിരുന്നു. റോഡ് തടഞ്ഞ് സമരം നടത്താന്‍ എന്ത് അവകാശമാണെന്ന് കോടതി കിസാന്‍ മോര്‍ച്ചയോട് ചോദിച്ചു. വേണ്ടത്ര ക്രമീകരണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്താത്തതാണ് പ്രശ്നമെന്ന് കര്‍ഷക സംഘടനകള്‍ കോടതിയില്‍ വ്യക്തമാക്കി.
റോഡ് തടഞ്ഞുള്ള സമരം ഒഴിവാക്കുന്നതില്‍ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.