കെ. മുരളിധരന്റെ പരാമര്‍ശം വെളിവാക്കുന്നത് അദ്ദേഹത്തിന്റെ സംസ്കാരം: ആര്യ
അഡ്മിൻ
കെ. മുരളിധരന്റെ വാക്കുകൾ അദ്ദേഹത്തിന്റെ സംസ്കാരമാണു വെളിവാക്കുന്നതെന്നും അത്തരം സംസ്ക്കാരം കാണിക്കാൻ തനിക്കു കഴിയില്ലെന്നും മേയർ ആര്യാ രാജേന്ദ്രൻ. അദ്ദേഹം ഒരു എംപിയാണ്. ആ പദവിയിലിരുന്നു കാണിക്കേണ്ട ഒരു സംസ്ക്കാരമുണ്ട്. സ്ത്രീ വിരുദ്ധ പരമാർശങ്ങൾക്കു സമൂഹം മറുപടി നൽകുമെന്നും ആര്യ പ്രതികരിച്ചു.
മുരളീധരൻനടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. ഭരണിപ്പാട്ടുകാരിയാണ് മേയർ എന്ന മുരളീധരന്റെ പ്രസ്താവന ഏറ്റവും ചേരുന്നത് അദ്ദേഹത്തിന് തന്നെയാണ്. കെപിസിസി പ്രസിഡന്റായിരിക്കേ ഇന്ദിരാ ഭവനിൽ കാട്ടിക്കൂട്ടിയ ഭരണിപ്പാട്ടിന്റെ പ്രായോഗിക രൂപങ്ങളെ സംബന്ധിച്ച് സഹ എംപി രാജ്‌മോഹൻ ഉണ്ണിത്താൻ വെളിപ്പെടുത്തിയത് നാട് കണ്ടതാണ്. ഒരു ഉളുപ്പും കൂടാതെ അദ്ദേഹം അത് കേട്ടിരുന്നതല്ലാതെ ഒരക്ഷരം മിണ്ടിയിട്ടില്ല. മുരളീധരന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ് ഭരണിപ്പാട്ടിന്റെ ഈരടികൾ. മേയർക്കെതിരെയായി ഭരണിപ്പാട്ട് പാടാൻ വാ തുറക്കുന്നത് വളരെ കരുതലോടെയാകണമെന്നും നാഗപ്പൻ പറഞ്ഞു. മുരളീധരന്റെ പരമാർശത്തിൽ പ്രതിഷേധിച്ച് വാർഡ് കേന്ദ്രങ്ങളിൽ സിപിഎം പ്രതിഷേധ പ്രകടനങ്ങളും നടത്തി.
അധിക്ഷേപാര്‍ഹമായ പരാമര്‍ശം പിന്‍വലിക്കണമെന്ന് മുന്‍ മന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഭരണാധികാരിയായി തിളങ്ങുന്ന പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഈ ചെറിയ പെണ്‍കുട്ടിയെ കുറിച്ച് ഇത്തരം അപഖ്യാതി പ്രചരിപ്പിക്കുന്നതെന്ന് അവര്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘തന്റേടം, പ്രായത്തില്‍ കവിഞ്ഞ പക്വത, ആര്‍ജ്ജവം, നഗരസഭക്കകത്ത് ഉയര്‍ന്നുവരുന്ന ഏത് പ്രശ്‌നത്തേയും സമചിത്തതയോടെ നേരിടാനുള്ള ഔചിത്യ ബോധം എന്നിവയൊക്കെ ആര്യയുടെ സവിശേഷതയായി എല്ലാവരും നോക്കിക്കണ്ട് അഭിനന്ദിച്ചു. അത്തരം ഒരുഘട്ടത്തില്‍ ജനപ്രതിനിധിയായി ഉന്നത പദവിയിലിരിക്കുന്നവര്‍ അവരേക്കാള്‍ ഉന്നത സ്ഥാനത്ത് ഭരണാധികാരിയായിരിക്കുന്ന ആര്യയെ ഈ രൂപത്തില്‍ അപമാനിച്ചും അധിക്ഷേപിച്ചും സംസാരിച്ചത് പ്രതിഷേധാര്‍ഹമാണ്. തെറ്റായ ഒരു വാക്കു പോലും മേയറുടെ നാക്കില്‍ നിന്ന് വന്നിട്ടില്ല. എന്തടിസ്ഥാനത്തിലാണു ഭരണാധികാരിയായി തിളങ്ങുന്ന പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഈ ചെറിയ പെണ്‍കുട്ടിയെ കുറിച്ച് ഇത്തരം അപഖ്യാതി പ്രചരിപ്പിക്കുന്നത്. മുരളിധരന്റെ പരാമര്‍ശം തെറ്റായിപോയി എന്ന് പറഞ്ഞ് പിന്‍ വലിക്കണം,’ പി.കെ. ശ്രീമതി എഴുതി.
മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമായിരുന്നു കെ. മുരളീധരന്റെ അധിക്ഷേപം.
26-Oct-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ