രാഷ്ട്രീയം പ്രശ്നമല്ല; വധു ഡിവൈഎഫ്‌ഐ, വരന്‍ കെ എസ് യു

ഡിവൈഎഫ്‌ഐയും കെ എസ് യുവും ഒന്നിക്കുന്നു! ഞെട്ടല്ലേ...ഇത് ഒരു ദാമ്പത്യമാണ്. ഐഫയും നിഹാലും മാണ് ഈ പ്രണയിതാക്കൾ.ഇരുവരുടെയും വിവാഹ നിശ്ചയം ഞായറാഴ്ച കഴിഞ്ഞു. കോഴിക്കോട് ലോ കോളേജിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.എസ്എഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ പ്രവർത്തകയുമാണ് ഐഫ് അബ്ദുറഹിൻ.

കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റാണ് വിടി നിഹാൽ.നിഹാലിന്റെ ജൂനിയറായിരുന്നു ഐഫ. ലോ കോളേജിൽ രാഷ്ട്രീയ ബന്ധം മാത്രമേ ഇരുവരുമുണ്ടായിരുന്നുള്ളൂ. ഇരുവരും ജില്ലാ കോടതിയിൽ അഭിഭാഷകരുമാണ്.

സജീവ എസ്എഫ്‌ഐ പ്രവർത്തകയാണ് ഐഫ. നിഹാലാകട്ടെ കെ എസ് യുവിന്റെ കോഴിക്കോട്ടെ മുന്നണി പോരാളിയും. ഐഫയുടെ ബന്ധുവഴിയാണ് വിവാഹാലോചന എത്തിയത്. രാഷ്ട്രീയം പ്രശ്‌നമാകുമോ എന്നാശങ്കയുണ്ടായിരുന്നെങ്കിലും മനസ്സുകൾ തമ്മിൽ ഒന്നാകാൻ കൊടികളുടെ നിറവ്യത്യാസം പ്രശ്‌നമില്ലെന്ന് ഇരുവരും മനസ്സിലാക്കി വിവാഹത്തിന് സമ്മതം മൂളി.

ഇപ്പോൾ ഡിവൈഎഫ്‌ഐ, ഓൾ ഇന്ത്യ ലോയേഴ്‌സ് അസോസിയേഷൻ അംഗമാണ് ഐഫ. കെ എസ് യു ജില്ലാ പ്രസിഡന്റായ നിഹാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ പുതിയറ വാർഡിൽ മത്സരിച്ചിരുന്നു. വിവാഹ ശേഷവും രാഷ്ട്രീയപ്രവർത്തനവുമായി ഇരുവരും മുന്നോട്ട് പോകും. അടുത്ത വർഷമാണ് വിവാഹം.

26-Oct-2021