സി പി ഐ എം ഏരിയാ സമ്മേളനങ്ങള്‍ക്ക് ഇന്ന് കണ്ണൂരില്‍ തുടക്കം

സി പി ഐ എം ഏരിയാ സമ്മേളനങ്ങള്‍ക്ക് ഇന്ന് കണ്ണൂരില്‍ തുടക്കമാകും.ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചാണ് കണ്ണൂര്‍ ജില്ലയില്‍ സി പി ഐ എം ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്.മാടായി, പേരാവൂര്‍ ഏരിയാ സമ്മേളനങ്ങളാണ് ഇന്ന് തുടങ്ങുന്നത്.

മാടായി ഏരിയാ സമ്മേളനം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജനും പേരാവൂര്‍ ഏരിയാ സമ്മേനം ജില്ലാ സെക്രട്ടറി എംവി ജയരാജനും ഉദ്ഘാടനം ചെയ്യും. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി ഈ മാസം 28 നകം ജില്ലയിലെ 18 ഏരിയാ സമ്മേളനങ്ങളും പൂര്‍ത്തിയാകും.ഡിസംബര്‍ 10 മുതല്‍ 12 വരെ എരിപുരത്താണ് ജില്ലാ സമ്മേളനം.

02-Nov-2021