കോൺഗ്രസ് പുനസംഘടനാ നടപടികൾക്കെതിരെ എ, ഐ ഗ്രൂപ്പുകൾ

സംസ്ഥാനത്തെ കോൺഗ്രസ് പുനസംഘടനാ നടപടികൾ നിർത്തി വെക്കണമെന്ന് എ, ഐ ഗ്രൂപ്പുകൾ.
ഒരേപോലെ ആവശ്യപ്പെട്ടു. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പുനസംഘടന പാടില്ലെന്നാണ് ആവശ്യം. ഇന്ന് ചേർന്ന കെ.പി.സി.സി നേതൃയോഗത്തിലാണ് ഗ്രൂപ്പുകൾ ആവശ്യം ഉന്നയിച്ചത്.

ഇപ്പോൾ കെ.പി.സി.സിക്ക് പിന്നാലെ ഡി.സി.സികളിലേക്കും സഹഭാരവാഹികളെ തീരുമാനിക്കുന്ന നടപടികളിലേക്ക് നേതൃത്വം കടക്കാനിരിക്കെയാണ് അത് നിർത്തിവെക്കണമെന്ന ആവശ്യം. എ.ഐ.സി.സി നേതൃത്വം സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇപ്പോഴത്തെ പുനഃസംഘടന നടപടികൾ ആവശ്യമില്ലാത്തത് ആണെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്.

മുതിർന്ന നേതാക്കളായ കെ.ബാബു, കെ.സി ജോസഫ്, ബെന്നി ബഹന്നാൻ തുടങ്ങിയവർ അതിശതമായ നിലപാടാണ് യോഗത്തിൽ എടുത്തത്. അതേസമയം, ഹൈക്കമാൻഡ് തീരുമാനം എടുക്കട്ടെയെന്ന അഭിപ്രായമാണ് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനുണ്ടായത്.

02-Nov-2021