ജോജുവിനെതിരായ ആക്രമണം; ടോണി ചമ്മണി ഒളിവില്‍ പോയെന്ന് പൊലീസ്

കൊച്ചിയിൽ കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വര്‍ധനയ്‌ക്കെതിരെ ദേശീയപാത ഉപരോധിച്ച് നടത്തിയ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി, കോണ്‍ഗ്രസ് നേതാവ് ടോണി ചമ്മണി ഒളിവിലെന്ന് പൊലീസ്.

കൊച്ചി മുന്‍ മേയര്‍ കൂടിയായ ടോണിയുടെ കലൂരിലെ വീട്ടിലെത്തിയ പൊലീസാണ് അദ്ദേഹം കുടുംബത്തോടൊപ്പം ഒളിവില്‍ പോയെന്ന് അറിയിച്ചത്. ടോണിയുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. ടോണി അടക്കമുള്ള പ്രതികള്‍ അറസ്റ്റ് ഭയന്ന് മുങ്ങിയതാണെന്നാണ് പൊലീസ് പറയുന്നത്.

ടോണിയുടെ നേതൃത്വത്തിലാണ് നടനെ ആക്രമിച്ചതെന്ന് എഫ്.ഐ.ആറിലും പൊലീസ് വ്യക്തമാക്കിയിരുന്നു. കാറിന്റെ ചില്ല് തകര്‍ത്തത് വഴി ജോജുവിന് ആറ് ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

04-Nov-2021