ഗ്രൂപ്പ് വേണ്ട; കേരളത്തിലെ നേതാക്കള്‍ക്ക് ബിജെപി കേന്ദ്രഘടകത്തിന്റെ മുന്നറിയിപ്പ്
അഡ്മിൻ
കേരളത്തിലെ നേതാക്കള്‍ക്ക് ബി.ജെ.പി.കേന്ദ്രഘടകത്തിന്റെ മുന്നറിയിപ്പ്. പാര്‍ട്ടിയില്‍ ഒരുതരത്തിലുമുള്ള ഗ്രൂപ്പുപ്രവര്‍ത്തനം അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്.കേഡര്‍ നേതാക്കളും മാസ് നേതാക്കളും വേണം. ഗ്രൂപ്പ് വേണ്ടാ. എല്ലാവരെയും ഉള്‍പ്പെടുത്തിയും ഒറ്റക്കെട്ടായും മുന്നോട്ടുപോകണമെന്ന് സംസ്ഥാന നേതൃയോഗത്തില്‍ ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് നിര്‍ദേശം നല്കി.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ആര്‍ക്കും സ്ഥാനമാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പുനഃസംഘടനയുടെ ഭാഗമായി ഇനിയും മാറ്റങ്ങള്‍ ഉണ്ടാകാമെന്ന് അദ്ദേഹം സൂചന നല്കി.
അച്ചടക്കനടപടി അവസാനത്തെ നീക്കമാണ്. പാര്‍ട്ടി ചുമതലയുള്ള പ്രഭാരിമാര്‍ ചടങ്ങുകളില്‍ പങ്കെടുത്ത് ഫോട്ടോയെടുത്തു മടങ്ങരുത്. അവിടെ തങ്ങി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ജോലിചെയ്യണം,- ബി.എല്‍. സന്തോഷ് സംസ്ഥാന നേതാക്കളോട് പറഞ്ഞു.