ഉരുൾപൊട്ടൽ ഉണ്ടായ ഇടപ്പാളയം, ആശ്രയ കോളനി എന്നിവിടങ്ങളിൽ സന്ദര്‍ശനം നടത്തി മന്ത്രി കെ രാജന്‍
അഡ്മിൻ
പ്രകൃതി ക്ഷോഭ ബാധിതര്‍ക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുകക്കൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കൂടി സഹായം ലഭ്യമാക്കും റവന്യു മന്ത്രി കെ രാജന്‍.പുനലൂരില്‍ പ്രകൃതിക്ഷോഭം ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.ഇടപ്പാളയം, ആശ്രയ കോളനി എന്നിവിടങ്ങളിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. മേഖലയില്‍ ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍, ഭൂജലം എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തി സമഗ്ര പഠനം നടത്തും.
ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകളെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ പഠനത്തിന് തുടക്കമാകും.പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഉരുള്‍പൊട്ടല്‍ സാധ്യത, പ്രദേശത്തിന്റെ പ്രത്യേകത എന്നിവയെ കുറിച്ച് സമഗ്രമായി വിലയിരുത്തും.
പ്രകൃതിക്ഷോഭം ഉണ്ടായ സ്ഥലങ്ങളെ പ്രത്യേകമായി ഉള്‍പ്പെടുത്തി നിയമാനുസൃതമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.