നന്ദകുമാർ കളരിക്കലിനെ എംജി സർവകലാശാല ചുമതലകളിൽ നിന്ന് മാറ്റി

എംജി സർവകലാശാല നാനോ സയൻസസ് സെന്റർ ഡയറക്ടർ സ്ഥാനത്ത് നിന്ന് നന്ദകുമാർ കളരിക്കലിനെ ചുമതലകളിൽ നിന്ന് മാറ്റി. സംസ്ഥാന സർക്കാർ നിർദേശം പരിഗണിച്ചാണ് ചുമതലയിൽ നിന്ന് മാറ്റിയത്. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്.

നന്ദകുമാർ വിദേശത്തായതിനാലാണ് ചുമതല മാറ്റിയതെന്നാണ് സർവകലാശാല വിശദീകരണം. സർവകലാശാല വൈസ് ചാൻസലർ സാബു തോമസ് പകരം ചുമതല ഏറ്റെടുത്തു.

എംജി സർവകലാശാലയിൽ ഗവേഷണത്തിനെത്തിയ തന്നോട് ജാതീയപരമായ വിവേചനം നന്ദകുമാർ കാണിക്കുന്നുവെന്നായിരുന്നു ദീപ മോഹനന്റെ പരാതി. താനൊരു ദളിത് വിദ്യാർത്ഥിയായതിന്റെ പേരിൽ തന്നെ ഗവേഷണം പൂർത്തിയാക്കാൻ നന്ദകുമാർ അനുവദിക്കുന്നില്ലെന്നായിരുന്നു ദീപയുടെ ആരോപണം.
ദീപക്ക് നീതി ഉറപ്പാക്കാൻ വേണ്ടത് സർവകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യുമെന്ന് മന്ത്രി ആർ ബിന്ദു നേരത്തെ അറിയിച്ചിരുന്നു.

06-Nov-2021