കോൺഗ്രസിൽ സുധാകരന്‍-സതീശന്‍ കുട്ടുകെട്ടിനെതിരേ ഗ്രൂപ്പുകൾ

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് ഗ്രൂപ്പുകള്‍ രംഗത്ത്. മുല്ലപ്പള്ളി, സുധീരന്‍ തുടങ്ങിയ മുന്‍ കെപിസിസി അദ്ധ്യക്ഷന്‍മാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുധാകരനും എത്തിയതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്.

സുധാകരന്‍-സതീശന്‍ കുട്ടുകെട്ടിനെതിരേ അങ്കത്തട്ടിലിറങ്ങിയിരിക്കുന്ന ഗ്രപ്പുകള്‍ വീണ്ടും കച്ചമുറക്കിയിരിക്കുകയാണ്.കെ.പി.സി.സി യോഗത്തിലെ വിമര്‍ശനങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കിയ കെ. സുധാകരന്റെ നടപടിയില്‍ അതൃപ്തിയറിയിച്ച് എ‑ഐ ഗ്രൂപ്പുകള്‍. നേതൃത്വത്തിന്റെ ഏകാധിപത്യ ശൈലിയുടെ ഉദാഹരണമാണ് കെ.പി.സി.സി അധ്യക്ഷന്റെ ഈ നടപടിയെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.

പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുനഃസംഘടനാ നിര്‍ത്തിവെക്കണമെന്നായിരുന്നു കെ.പി.സി.സി വിശാല നേതൃയോഗത്തിലെ എ‑ഐ ഗ്രൂപ്പുകളുടെ പ്രധാന വിമര്‍ശനം.പാര്‍ട്ടിയുടെ യൂണിറ്റ് കമ്മിറ്റികള്‍ സുധാകരന്‍ അനുകൂലികള്‍ കയ്യടക്കുകയാണെന്നും ഗ്രൂപ്പ് നേതാക്കള്‍ കുറ്റപ്പെടുത്തി.

07-Nov-2021