സംസ്ഥാനത്തെ 30 വയസ് കഴിഞ്ഞവര്‍ക്ക് പരിശോധനാ കാര്‍ഡ്: മന്ത്രി വീണ ജോര്‍ജ്

കേരളത്തിൽ 30 വയസ് കഴിഞ്ഞവര്‍ക്ക് പരിശോധനാ കാര്‍ഡ് ലഭ്യാമാക്കും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.ജീവിതശൈലീരോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായാണ് പരിശോധനാ കാര്‍ഡ് ലഭ്യമാക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.പഞ്ചായത്തുതലത്തില്‍ പദ്ധതി തയ്യാറാക്കി ജനപ്രതിനിധികളുടെ സഹകരണത്തോടെ നടപ്പാക്കും.ഇതിനായി ജനകീയ കാമ്പയിന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

'കേരളത്തില്‍ കാന്‍സര്‍ രജിസ്ട്രിയുണ്ടാക്കും. ഏതുതരം അര്‍ബുദമാണ് കൂടുതലുള്ളതെന്ന് തിരിച്ചറിയാനും പ്രതിരോധിക്കാനും ഇതിലൂടെ സാധിക്കും.യുവാക്കള്‍ക്ക് ഉള്‍പ്പെടെ ഇപ്പോള്‍ അവയവമാറ്റ ശസ്ത്രക്രിയ ധാരാളമായി വേണ്ടിവരുന്നു.

ഇതിനുള്ള ഭീമമായ ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ കൂട്ടായി നടത്തണം.കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉടന്‍ അവയവമാറ്റ ശസ്ത്രക്രിയ ആരംഭിക്കും. കൊച്ചിയിലെ ഹെല്‍ത്ത് ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

07-Nov-2021