പ്രകടനമായി എത്തിയാണ് പ്രതികൾ മരട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്

നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ പ്രതികകൾ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രകടനമായി എത്തി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.കൊച്ചി മുൻ മേയർ ടോണി ചമ്മിണി അടക്കമുളള പ്രതികളോട് കീഴടങ്ങാൻ ഡിസിസി ആവശ്യപ്പെട്ടുകയായിരുന്നു.

ജോജുവിന്റേത് കള്ളക്കേസെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ടോണി ചമ്മിണി പറഞ്ഞു. ടോണി ചമ്മിണി, മനു ജേക്കബ്, ജര്‍ജസ്. ജോസ് മാളിയേക്കല്‍ എന്നിവരാണ് കീഴടങ്ങിയത്. ഈ മാസം ഒന്നിന് കൊച്ചിയിൽ ഇടപ്പളളി – വൈറ്റില ദേശീയ പാത ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്‍റെ വാഹനം തകർത്ത കേസിലാണ് മുൻ മേയർ അടക്കമുളളവരെ പ്രതി ചേർത്തിരുന്നത്.

കേസിൽ പോലീസ് രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മരട് കൊട്ടാരം ജംഗ്ഷനിൽ നിന്ന് ജാഥയായിട്ടെത്തിയ പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ ജോജുവിന്റെ കോലം കത്തിച്ചു. അതേസമയം ജാമ്യമില്ലാക്കുറ്റം ചുമത്തിയിരിക്കുന്നതിനാൽ റിമാൻഡിൽ പോകേണ്ടി വരും.

08-Nov-2021