എം ജി സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി ദീപ മോഹനന്റെ സമരം അവസാനിപ്പിച്ചു. ആരോപണവിധേയനായ അധ്യാപകന്‍ നന്ദകുമാറിനെ നാനോ സെന്ററില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന ആവശ്യം യൂണിവേഴ്‌സിറ്റി അംഗീകരിച്ചതോടെയാണ് ദീപ സമരം അവസാനിപ്പിച്ചത്. ഇദ്ദേഹത്തെ ഫിസിക്സ് വിഭാഗത്തിലേക്കാണ് മാറ്റിയത്.
മുമ്പ് മേൽനോട്ടം വഹിച്ചിരുന്ന അധ്യാപകൻ രാധാകൃഷ്ണന് തന്നെ വീണ്ടും മേൽനോട്ട ചുമതല നൽകി. ദീപയ്ക്ക് ഗവേഷണം തുടരാനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം
നേരത്തെ, വിദ്യാര്‍ഥിനി സമരത്തില്‍നിന്ന് പിന്മാറണമെന്നും ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞിരുന്നു. ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് പറഞ്ഞ അമന്ത്രി, അധ്യാപകനെ മാറ്റുന്നതിന് തടസ്സമായുള്ള രേഖകള്‍ അറിയിക്കാന്‍ സര്‍വകലാശാലയ്ക്ക് നിർദ്ദേശവും നൽകിയിരുന്നു.