മന്ത്രിക്കെതിരെ കേസ് എടുക്കാനുള്ള തെളിവുകളില്ല; എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് പോലീസ്

അനുവാദമില്ലാതെ കുട്ടിയെ ദത്തുനൽകിയ വിവാദത്തിൽ മന്ത്രി സജി ചെറിയാൻ അപമാനകരമായ പരാമർശം നടത്തിയെന്ന അനുപമയുടെയും അജിത്തിന്റെയും പരാതിയിൽ കേസ് എടുക്കാൻ പറ്റില്ലെന്ന് ശ്രീകാര്യം പൊലീസ്. മന്ത്രിയുടെ പ്രസംഗത്തിൻറെ വീഡിയോ പരിശോധിച്ചെന്നും കേസ് എടുക്കാനുള്ള തെളിവുകളില്ലെന്നും അതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നും പോലീസ് അറിയിക്കുകയായിരുന്നു.

അനുപമ പരാതി നൽകിയതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി തന്നെ രം​ഗത്തെത്തിയിരുന്നു. ഇരുവരെയും കുറിച്ച് താൻ തെറ്റ് ഒന്നും പറഞ്ഞില്ലെന്നും താൻ ആരുടെയും പേര് പറഞ്ഞില്ലിന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

സത്യസന്ധമായി ആണ് താൻ കാര്യങ്ങൾ പറഞ്ഞത്. രക്ഷിതാവ് എന്ന നിലയിലായിരുന്നു അഭിപ്രായ പ്രകടനം. ചതിക്കുഴികൾ എല്ലായിടത്തും ഉണ്ടെന്നും അതാണ് പറഞ്ഞത് എന്നും അദ്ദേഹം പറയുകയുണ്ടായി.

09-Nov-2021