മുല്ലപ്പെരിയാർ മരംമുറി; ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടോ എന്ന് സർക്കാർ തലത്തിൽ പരിശോധിക്കും

മുല്ലപ്പെരിയാർ മരംമുറി വിഷയത്തിൽ സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടോ എന്ന് സർക്കാർ തലത്തിൽ പരിശോധിക്കും. ഇന്നലത്തെ എൽഡി എഫ് യോഗത്തിൽ വിഷയം ചർച്ചയായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

അതേ സമയം മുല്ലപ്പെരിയാറിലെ വിവാദമരം മുറിയിൽ സംയുക്ത പരിശോധന നടത്തിയെന്ന് വനംമന്ത്രി നിയമസഭയിൽ തിരുത്തി. വനംമന്ത്രി സഭയെ തെറ്റിധരിപ്പിച്ചെന്ന് പ്രതിപക്ഷം വിമർശിച്ചു. ഉത്തരവ് റദ്ദാക്കാത്തത് സുപ്രീം കോടതിയിൽ കേരളത്തിൻറെ വാദം ദുർബലമാക്കുമെന്ന് ഡി സതീശൻ പറഞ്ഞു. മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയെന്ന് വനംമന്ത്രി തിരുത്തിയതായി സ്പീക്കർ നിയമസഭയെ അറിയിക്കുകയായിരുന്നു.

10-Nov-2021