കെ റെയില്‍ കേരളത്തിന്റെ വികസനത്തിന് അനിവാര്യം: മുഖ്യമന്ത്രി
അഡ്മിൻ
കെ റെയില്‍ വികസനത്തിന് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ വേണ്ടെന്ന പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാരിന്‍റെ പോരായ്മ കൊണ്ടല്ല പ്രകൃതി ദുരന്തം ഉണ്ടാകുന്നത്.പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിക്കായി എസ്റ്റിമേറ്റ് തുകയില്‍ നിന്ന് യഥാര്‍ത്ഥ തുക കൂടുതലാകുന്ന സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.22.5 ടണ്‍ ആക്സില്‍ ലോഡുള്ള റോറോ ചരക്ക് ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുന്ന വിധമാണ് സില്‍വര്‍ ലൈന്‍ പദ്ധതി രൂപകല്‍പ്പന ചെയ്യുന്നതെന്നും സില്‍വര്‍ ലൈന്‍ വഴി ചരക്ക് ഗതാഗതവും സുഗമമായി നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടൊപ്പം തന്നെ കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്താഘാതം താങ്ങാന്‍ ശേഷിയുള്ളതാണ് നവകേരള നിര്‍മിതി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേർത്തു. പാരമ്പര്യേതര ഊര്‍ജത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. വേസ്റ്റു ടു എനര്‍ജി പദ്ധതി നടപ്പിലാക്കും.പരിസ്ഥിതി സംരക്ഷണത്തിനായി മന്ത്രിസഭാ ഉപസമിതി രൂപവത്ക്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ സഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.