പഞ്ചാബിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിരോമണി അകാലിദൾ
അഡ്മിൻ
കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ പഞ്ചാബിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിരോമണി അകാലിദൾ വ്യക്തമാക്കി. കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിൽ എഴുനൂറ് കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു. അവരുടെ രക്തസാക്ഷിത്വം നാടെങ്ങും കണ്ടു.ഈ കറുത്ത നിയമങ്ങൾ നടപ്പാക്കാൻ കർഷകർ ഒരിക്കലും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയോട് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ആ വാക്കുകളെല്ലാം സത്യമായി . 'ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു .
പഞ്ചാബിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കാർഷിക നിയമങ്ങൾ പിൻവലിച്ച് ബിജെപിയുമായി സഹകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ശിരോമണി അകാലിദൾ നേതാവിന്റെ മറുപടി.പഞ്ചാബിലെ കർഷകർക്ക് അഭിനന്ദനങ്ങൾ.
പക്ഷേ എന്റെ ചിന്ത ആ 700 കർഷകരുടെ കുടുംബങ്ങളെക്കുറിച്ചാണ്. ലഖിംപുർഖേരിയിൽ കൊല്ലപ്പെട്ട കർഷകരെയും അദ്ദേഹം ഓർക്കുന്നു. ആ സംഭവം ഈ സർക്കാരിന്റെ മുഖത്ത് എന്നും കറുത്ത പാടായിരിക്കും.ബാദൽ പറഞ്ഞു