സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. എന്നാല്‍ എത്ര രൂപ കൂട്ടണമെന്ന് തീരുമാനമായില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. തുക വര്‍ധിപ്പിച്ച് ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ആയി ചര്‍ച്ച നടത്തും. ബസുടമകളുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി വൈകാതെ എത്ര രൂപ കൂട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

20-Nov-2021