സംസ്ഥാനത്തെ തിയറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനം അനുവദിക്കില്ല
അഡ്മിൻ
സംസ്ഥാനത്ത് തിയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നതിന് അനുമതിയില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പകുതി സീറ്റുകളിലായിരിക്കും പ്രവേശനം.
എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങളായതിനാൽ കൂടുതൽ ആളുകളെ അനുവദിക്കാൻ കഴിയില്ലെന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തിയേറ്ററുകൾക്ക് കൂടുതൽ ഇളവുകൾ വേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.
പകുതി സീറ്റുകളിൽ പ്രവേശനം നടത്തുന്നത് സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നതായും, അതുകൊണ്ട് തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം നടത്തണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ 25നാണ് സംസ്ഥാനത്ത് തീയറ്ററുകൾ തുറന്നത്. ജോജു ജോർജ് ചിത്രം 'സ്റ്റാർ' ആയിരുന്നു ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ തീയറ്റർ ചിത്രം.