ബിനീഷ് കോടിയേരിക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ല

ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ച് കൊണ്ട് കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് പുറത്ത്. ലഹരികടത്തിലെ കള്ളപ്പണ ഇടപാടില്‍ ബിനീഷ് കോടിയേരിക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

സംശയം വെച്ച് മാത്രം ഒരാളെ കുറ്റവാളിയാണെന്ന് പറയാന്‍ കഴിയില്ലെന്നും, അനൂപും, ബിനീഷ് കോടിയേരിയും തമ്മിലെ പണം കൈമാറ്റം നിയമവിരുദ്ധമെന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ച് കൊണ്ട് കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാകുന്നത്.

21-Nov-2021