ഇന്ധന വില വർദ്ധനവ്; സിപിഎം ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും

ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ സിപിഎം ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും.10 മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പ്രതിഷേധം.പ്രതിഷേധം ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് സംഘടിപ്പിക്കുന്നത്.

സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ തിരുവനന്തപുരത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കും. ഇന്ധന വില വര്‍ദ്ധിക്കുന്നതിന് പിന്നില്‍ കേന്ദ്രമാണെന്നും അവരാണ് നികുതി കുറക്കേണ്ടതെന്നുമാണ് സി പി എമ്മിന്റേയും സംസ്ഥാന സര്‍ക്കാറിന്റേയും നിലപാട്.

23-Nov-2021