കോണ്‍ഗ്രസ് നേതാവ് കീർതി ആസാദ് തൃണമൂലിലേക്ക്

പ്രമുഖ കോണ്‍ഗ്രസ് നേതാവ് കീർതി ആസാദ് ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേരും.മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ഭഗവത് ഝാ ആസാദിന്റെ മകനും മൂന്ന് തവണ ബീഹാറിലെ ദര്‍ഭംഗ ലോക്‌സഭാ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചയാളുമാണ് കീർതി ആസാദ് ആസാദ്.2019ലാണ് അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. നേരത്തെ ബിജെപിയിലായിരുന്നു.

2019ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ധന്‍ബാദില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ചെങ്കിലും വിജയിച്ചില്ല.1983 ലോക കപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു.ഇന്ത്യക്ക് വേണ്ടി 7 ടെസ്റ്റുകളും 25 ഏകദിനവും കളിച്ചിട്ടുണ്ട്. 1980-86 കാലത്താണ് ക്രിക്കറ്റില്‍ സജീവമായിരുന്നത്. വലംകൈ ബാറ്റ്‌സ്മാനായിരുന്നു, സ്പിന്നറുമാണ്.

23-Nov-2021