കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിരുന്നു: സീതാറാം യെച്ചൂരി
അഡ്മിൻ
കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി നയങ്ങള്‍ രാജ്യതാല്പര്യങ്ങള്ക്കെതിരാണെന്നും ബദലുണ്ടാക്കാന്‍ കഴിയുക ഇടതുപക്ഷത്തിനെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി.
പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ ഇന്ത്യയില്‍ ഒരു മൂലയില്‍ മാത്രമാണ് ഇടതുപക്ഷമുള്ളത്. അത് കേരളത്തില്‍ മാത്രമാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ഏറെ അപകടകരമായ ഒരു പ്രത്യേക ശാസ്ത്രമാണ് അവര്‍ പ്രതിനിധികരിക്കുന്നത്. അത് ഈ രാജ്യത്തിന് അപകടം സൃഷ്ടിക്കുന്നതാണെന്നും യെച്ചൂരി ഓര്‍മ്മപ്പെടുത്തി. അതുകൊണ്ട് അവരെ ഇല്ലാതാക്കുന്നത് തങ്ങളുടെ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തുകൊണ്ടാണ് തങ്ങളുടെ പ്രത്യേയശാസ്ത്രം അപകടരമാകുന്നത്. ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന രാജ്യത്തിന് എതിരാകുന്ന രാജ്യത്തിന്റെ ഐക്യത്തിനെതിരായിട്ടുള്ള എല്ലാ നയങ്ങള്‍ക്കുമെതിരേയുള്ള ബദല്‍ ഇടതുപക്ഷം മുന്നോട്ട് വെക്കുന്നു. മനുഷ്യ ജീവിതത്തിന് എതിരായിട്ടുള്ള വഴികള്‍ അടയ്ക്കുന്നതിനെതിരെ ഇടതുപക്ഷം മുന്നോട്ട് വെക്കുന്നു. ഈ രാജ്യത്തെ പൊതുമുതല്‍ കൊള്ളയടിക്കുന്നതിനെതിരായുള്ള ബദല്‍ മുന്നോട്ട് വെക്കുന്നു. ആ ബദല്‍ നയത്തിന്റെ വേദിയായി കേരളം മാറുന്നു. അതുകൊണ്ടാണ് കേരളവും ഇടതു പക്ഷവും അപകടരമായി കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും തോന്നുന്നതെന്നും യെച്ചൂരി പറഞ്ഞു.
ഈ ബദല്‍ ശക്തിപ്പെടുത്തുകയെന്നതാണ് സമ്മേളനങ്ങളുടെ ലക്ഷ്യം. ലോകമെമ്പാടും കേരളത്തിന്റെ വികസന കാഴ്ചപ്പാട് ചര്‍ച്ച ചെയ്യുന്നുവെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. അത് ശരിയായ രീതിയില്‍ ബദല്‍ ശക്തിപ്പെടുത്തുന്നതിന് സഹായകരമായിരിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടേയും ആര്‍എസ്എസിന്റെയും പ്രധാനമന്ത്രിയുടേയുമെല്ലാം രാജ്യത്തിനെതിരായ വെല്ലുവിളികളേയും നയങ്ങളേയും പ്രതിരോധിക്കാന്‍ കഴിയുന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കാന്‍ ഇടതുപക്ഷത്തിനും കേരളത്തിനും കഴിയണം. കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.