നവീൻ്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

യുക്രൈനിൽ മെഡിക്കൽ വിദ്യാർത്ഥിയായ കർണ്ണാടക സ്വദേശി നവീൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി  പിണറായി വിജയൻ അനുശോചനം അറിയിച്ചു. സംഭവം ദൗർഭാഗ്യകരമാണ് എന്ന് അദ്ദേഹം പറഞ്ഞു. നവീനിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഹര്‍കീവില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം രാജ്യത്ത് എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല പറഞ്ഞു. മൃതദേഹം ഇന്ത്യയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രൈന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു

02-Mar-2022