10, പ്ലസ് ടു സംശയനിവാരണം; ലൈവ് ഫോൺ-ഇൻ പരിപാടിയുമായി കെെറ്റ് വിക്ടേഴ്സ്
അഡ്മിൻ
സംസ്ഥാനത്തെ 10, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തൽസമയ ഫോൺ-ഇൻ പരിപാടി കൈറ്റ് വിക്ടേഴ്സിൽ ഇന്ന് ആരംഭിക്കും. മുഴുവൻ ക്ലാസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്. 10-ാം ക്ലാസുകാർക്ക് വൈകീട്ട് 5.30 മുതൽ ഏഴുവരെയും പ്ലസ് ടു വിഭാഗത്തിന് രാത്രി 7.30 മുതൽ ഒമ്പത് വരെയും നേരിട്ട് വിളിച്ച് സംശയ നിവാരണം നടത്താം.
1800 425 9877 ടോൾഫ്രീ നമ്പറിലേക്കാണ് ഇതിനായി വിളിക്കേണ്ടത്. പത്താം ക്ലാസിലേത് തൊട്ടടുത്ത ദിവസം രാവിലെ ആറുമുതൽ പുനഃസംപ്രേഷണം ചെയ്യും. പത്താംക്ലാസിൽ മാർച്ച് മൂന്നുമുതൽ അഞ്ചുവരെ തുടർച്ചയായി രസതന്ത്രം, ജീവശാസ്ത്രം, സാമൂഹികശാസ്ത്രം വിഷയങ്ങളും ഏഴുമുതൽ 11 വരെ ഭൗതികശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗണിതം വിഷയങ്ങളുമാണ് ലൈവ് ഫോൺ-ഇൻ. മാർച്ച് 12ന് ഭാഷാവിഷയങ്ങളും ലൈവ് നൽകും.
03-Mar-2022
ന്യൂസ് മുന്‍ലക്കങ്ങളില്‍
More