വലതുപക്ഷവൽക്കരണത്തിനെതിരായ സാംസ്‌കാരിക പ്രതിരോധം രൂപപ്പെടുത്തുക: സിപിഎം
അഡ്മിൻ
വലതുപക്ഷവൽക്കരണത്തിനെതിരായ സാംസ്‌കാരിക പ്രതിരോധം രൂപപ്പെടുത്തുക എന്ന് സിപിഐ എം സംസ്ഥാന സമ്മേളനം. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയിൽ ദേശീയ പ്രസ്ഥാനവും തുടര്‍ന്ന് ഇടതു പക്ഷ പുരോഗമന പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ ഇടപെടലുകളാണ് കേരളത്തെ ഇന്നത്തെ അവസ്ഥയിൽ രൂപപ്പെടുത്തുന്നതിന് ഇടയാക്കിയത്.
1957 ൽ സര്‍ക്കാര്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കിയതോടെ ജന്മിത്വത്തിന്റെ സാമ്പത്തികഅടിത്തറ തകര്‍ക്കപ്പെട്ടതും കേരളത്തിന്റെ ജനാധിപത്യവൽക്കരണത്തിന് അടിസ്ഥാനമായി തീര്‍ന്നു. ഇതിന്റെ അടിത്തറയിൽ നിന്നുകൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷ മനസ്സ് രൂപപ്പെട്ടുവന്നത്. വര്‍ത്തമാനകാലത്ത് ഈ സ്ഥിതിവിശേഷത്തിന് കടുത്ത വെല്ലുവിളി ഉയര്‍ന്നുവരികയാണ്. ഫ്യൂഡൽമൂല്യങ്ങളെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്.
ആഗോള വത്ക്കരണ നയങ്ങള്‍ ശക്തിപ്പെട്ടതോടെ വലതുപക്ഷവൽക്കരണത്തെ ശക്തിപ്പെടുത്തുന്ന നിലപാട് സാംസ്‌കാരികരംഗത്ത് പ്രചരിക്കപ്പെടുന്നുണ്ട്.
ചരിത്രവൽക്കരണത്തെ ശക്തമായി പ്രതിരോധിക്കുകയും കമ്പോള മൂല്യങ്ങളെ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന പ്രവണതയും ഇതിന്റെ ഭാഗമായി ഉയര്‍ന്നു വന്നിരിക്കുകയാണ്.
അരാഷ്ട്രീയ ചിന്തകളുടെ അടിത്തറയായി ഇത്തരം രീതികള്‍ മാറിക്കൊണ്ടിരിക്കുകയാണ്.
കേന്ദ്രത്തിന്റെ രാഷ്ട്രീയ അധികാരത്തിൽ സംഘപരിവാര്‍ നയിക്കുന്ന ബിജെപി
എത്തിപ്പെട്ടതോടെ വര്‍ഗ്ഗീയമായ അജണ്ടകളും പിന്തിരിപ്പന്‍ ആശയങ്ങളും സജീവമായി പ്രചരിപ്പിക്കുകയാണ്. സമസ്ത മേഖലകളെയും വര്‍ഗ്ഗീയവൽക്കരിക്കുന്നതിനും ന്യൂനപക്ഷവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും സമസ്തമേഖലയിലും വ്യാപിപ്പിക്കുകയാണ്. ഹിന്ദുത്വ, കോര്‍പ്പറേറ്റ് അജണ്ടകള്‍ അമിതാധികാര പ്രവണതയോടെ നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളും വലതു പക്ഷവൽക്കരണത്തിന് അടിത്തറയായിത്തീര്‍ന്നിട്ടുണ്ട്.
സംഘപരിവാര്‍ ഉയര്‍ത്തുന്ന ഹിന്ദുത്വ അജണ്ടകള്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയാണ്. ഇത് ഉപയോഗപ്പെടുത്തി ന്യൂനപക്ഷ വര്‍ഗ്ഗീയ വാദികളും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുകയാണ്. ഇത് ഫലത്തിൽ ഹിന്ദുത്വവാദികള്‍ക്ക് കരുത്ത് പകരുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നത്. ഒരോ ജനവിഭാഗങ്ങളും പ്രത്യേകമായി സംഘടിക്കണമെന്നുള്ള സ്വത്വരാഷ്ട്രീയ ചിന്തകളും ജനങ്ങളുടെ പൊതുവായ ജനാധിപത്യ മുന്നേറ്റങ്ങളെ തടസ്സപ്പെടുത്തുന്നതിന് ഇടയാവുകയാണ്.
ഉത്തരാധുനിക സിദ്ധാന്തങ്ങള്‍ ഇത്തരം ആശയഗതികള്‍ക്ക് അടിസ്ഥാനമൊരുക്കുകയും ചെയ്യുന്നു. പൊതുവായ യോജിപ്പിന്റെ ഘടകങ്ങള്‍ക്ക് പകരം സ്വത്വപരമായ അന്വേഷണത്തിന്റെ
തലങ്ങളിലേക്ക് ഇവമാറുകയും ചെയ്തു.
അതിലൂടെ ഭൗതികമേഖലയിൽ പ്രവര്‍ത്തിക്കുന്ന ജനവിഭാഗങ്ങളെപ്പോലും വര്‍ഗ്ഗീയവൽക്കരിക്കുന്നതിനുള്ള ഇടം രൂപപ്പെടുത്തുകയാണ്. വര്‍ഗ്ഗീയശക്തികളും ജാതിവാദികളും ഇപ്പോള്‍ ശക്തമായി സമൂഹത്തിലിടപെടാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഇത്തരക്കാര്‍ സന്നദ്ധ സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്നുണ്ട്.
സാമ്പത്തിക ആനുകൂല്യങ്ങള്‍ അതിലെ പാവപ്പെട്ടവര്‍ക്ക് നല്‍കി, അവരെ കൂടെനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളീയ സമൂഹത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ ദേശീയ പ്രസ്ഥാനം വലിയ പങ്ക് നിര്‍വഹിച്ചിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനം മുന്നോട്ടുവച്ച ആശയഗതികളെ രാഷ്ട്രീയ അജണ്ടകളായി പരിവര്‍ത്തിപ്പിക്കുന്നതില്‍ അത് വഹിച്ച പങ്ക് വലുതാണ്. ഇത്തരം കാഴ്ചപ്പാടോടെ വികസിച്ചുവന്ന കേരളത്തിലെ ജനാധിപത്യകക്ഷികള്‍ പലതും അത്തരംമൂല്യങ്ങള്‍ വലിച്ചെറിയുന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തിനില്‍ക്കുകയാണ്.
വര്‍ഗ്ഗീയശക്തികളുമായി സന്ധിചേരുന്ന കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെ നിലപാടുകള്‍ പ്രതിലോമസാംസ്‌കാരിക പശ്ചാത്തലത്തിന് കരുത്ത് പകരുകയും ചെയ്തു. നവോത്ഥാന പോരാട്ടങ്ങളുടെ ഫലമായി വികസിച്ചുവന്ന സ്ത്രീകളുടെ മുന്നേറ്റങ്ങളെ പ്രതിരോധിക്കുന്നതിന് വര്‍ഗ്ഗീയ ശക്തികളും വലതുപക്ഷ ശക്തികളും യോജിച്ചുനില്‍ക്കുന്ന സ്ഥിതി നാം കണ്ടതാണ്. ശാസ്ത്ര, സാങ്കേതിക വിദ്യകളുടെ വികാസം ഉണ്ടായിട്ടും തെറ്റായ പ്രവണതകള്‍ പലതും ഉയര്‍ന്നുവരികയാണ്. ശാസ്ത്രബോധത്തിന്റെയും യുക്തി പരതയുടെയും അടിസ്ഥാനത്തില്‍ പുതിയ ജ്ഞാനോപ്പാദനത്തിന് പകരം ശാസ്ത്രവിരുദ്ധതയും കപടശാസ്ത്രരൂപങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുകയാണ്.
പ്രതിരോധകുത്തിവെയ്പ്പുകള്‍ക്ക് എതിരെപോലും എതിര്‍പ്പുകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്.
സമൂഹത്തെയും പ്രകൃതിവിഭവങ്ങളെയും ഊര്‍ജ്ജരൂപങ്ങളെയും ജൈവ സമ്പത്തിനെയും ബദല്‍ വികസന മാതൃകകളെയും സംബന്ധിച്ച ശാസ്ത്രീയ അന്വേഷണങ്ങളും പ്രതികരണങ്ങളും ആവശ്യമുള്ള ഇടങ്ങളില്‍ ശാസ്ത്രവിരുദ്ധമായ ചിന്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരായി മതവാദികള്‍ നടത്തുന്ന പ്രചരണങ്ങള്‍ ഇത്തരത്തിലുള്ള നിലപാടുകളുടെ ഭാഗമാണെന്ന് കാണാം. കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ജനാധിപത്യ പോരാട്ടങ്ങളുടെയും കൂടെനിന്ന മഹത്തായ മാധ്യമ പാരമ്പര്യം നമ്മുടെ നാട്ടിനുണ്ട്. എന്നാ അത്തരം മാധ്യമങ്ങള്‍ പലതും സംഘപരിവാറിന്റെ കുഴലൂത്തുകാരായി മാറുന്ന സ്ഥിതിവിശേഷവും രൂപപ്പെട്ടു വരികയാണ്.
ഭരണഘടന മുന്നോട്ടു വച്ച മൂല്യങ്ങളെ തകര്‍ക്കുന്ന വിധം ഇത്തരം വലതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നു. നവമാധ്യമങ്ങളില്‍ ഇത്തരം ഇടപെടല്‍ ശക്തമാണ്. വര്‍ത്തമാനകാലഘട്ടത്തില്‍ വര്‍ഗ്ഗീയതയെ പ്രതിരോധിക്കുക എന്നത് രാഷ്ട്രീയമായ സമരങ്ങള്‍കൊണ്ട് മാത്രം സാധ്യമാകില്ല. സാമൂഹ്യ, സാസ്‌കാരിക, പ്രത്യയ ശാസ്ത്ര മേഖലയില്‍ സൂക്ഷ്മമായ തലത്തില്‍ ചെറുത്തുനില്‍പ്പുകള്‍ വികസിപ്പിച്ച് ഇടപെട്ട് കൊണ്ട് മാത്രമേ സമഗ്രമായ പ്രതിരോധം സൃഷ്ടിക്കാനാവു. സ്വത്വവാദരാഷ്ട്രീയത്തെയും അതിന് അടിസ്ഥാനമായി മാറുന്ന ഉത്തരാധുനിക ചിന്തകളുടെ പരിമിതിതുറന്നുകാട്ടി മുന്നോട്ടുപോകുക എന്നതും പ്രധാനമാണ്.
വര്‍ഗ്ഗീയതയ്‌ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളെയും യോജിപ്പിച്ചുകൊണ്ടുള്ള വിശാലഐക്യവും മുന്നോട്ടുവയ്ക്കുക എന്നത് പ്രധാനമാണ്. മാധ്യമമേഖലയിൽ ബദല്‍ മാധ്യമങ്ങള്‍ രൂപപ്പെടുത്തിയും മാധ്യമസാക്ഷരതവികസിപ്പിച്ചു കൊണ്ടും അവര്‍ പ്രചരിപ്പിക്കുന്ന വലതുപക്ഷവല്‍ക്കരണത്തെ പ്രതിരോധിക്കാനാവണം.
നവമാധ്യമങ്ങളിലെ വലതുപക്ഷ പ്രചരണങ്ങളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഒപ്പം വികസിപ്പിക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളിലും പാവപ്പെട്ട ജനവിഭാഗങ്ങളുണ്ട്. ഇവരുടെ പൊതുവായ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുപോകുന്ന ഇടതുപക്ഷ സമീപനത്തെ വികസിപ്പിക്കുക എന്നത് ഏറെ പ്രധാനമാണ്.
ഇവരുടെ പൊതുവായ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുപോകുന്ന ഇടതുപക്ഷ സമീപനത്തെ വികസിപ്പിക്കുക എന്നത് ഏറെ പ്രധാനമാണ്. അത്തരമൊരു രാഷ്ട്രീയ അടിത്തറയില്‍ നിന്നുകൊണ്ട് മാത്രമേ മതനിരപേക്ഷതയുടെ കൊടിക്കൂറ മുന്നോട്ടുകൊണ്ടുപോകാനാവൂ. നമ്മുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും അടിത്തറയില്‍ നിന്നുകൊണ്ട് പൊതുവായ യോജിപ്പ് രൂപപ്പെടുത്തുന്നതിനുള്ള സാംസ്‌കാരിക മുന്നേറ്റം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.
അതോടൊപ്പം തന്നെ ജനജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക എന്നതും പ്രധാനമാണ്. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ശാസ്ത്രീയമായ സമീപനത്തോടെ വീക്ഷിക്കുന്ന ചിന്താഗതികളെയും വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഏറെക്കാലത്തെ പോരാട്ടത്തിലൂടെ കേരളസമൂഹം വികസിപ്പിച്ചെടുത്ത ഇടതുപക്ഷ മനസ്സിനെ ദുര്‍ബലപ്പെടുത്തുന്ന വര്‍ഗ്ഗീയചിന്താഗതികളെയും വലതുപക്ഷ ആശയഗതികളെയും പ്രതിരോധിക്കുക എന്നത് നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം പ്രധാനമായിട്ടുള്ളതാണ്. ജനകീയസംസ്‌കാരം വികസിക്കുന്നിടത്താണ് ജനകീയ രാഷ്ട്രീയത്തിന് വികസിക്കാനാവൂ എന്ന് തിരിച്ചറിയേണ്ടതുണ്ട്. അവിടെ മാത്രമേ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്ന രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെടുകയുള്ളൂ. അതുകൊണ്ട് വലതുപക്ഷവല്‍ക്കരണത്തിനെതിരായ ശക്തമായ പ്രവര്‍ത്തനം മുന്നോട്ടുവയ്ക്കുക നാടിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.
അതിനായുള്ള ഇടപെടലുകളിൽ ജനാധിപത്യ വിശ്വാസികളെല്ലാം അണിനിരക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം മുഴുവന്‍ ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
03-Mar-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ