പൊലീസിനെതിരെ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നില്ല: കോടിയേരി ബാലകൃഷ്ണൻ

ഇടത് മുന്നണി മുന്നോട്ട് വയ്ക്കുന്ന വികസനത്തെ എതിര്‍ക്കുന്നതിനായി വലതുപക്ഷ വര്‍ഗീയതയും ഇടത്പക്ഷ വിരുദ്ധരും ചേര്‍ന്ന വിശാല കൂട്ടുമുന്നണി കേരളത്തില്‍ രൂപപ്പെട്ട് വരുന്നതായി സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഈ മുന്നണിയെ തുറന്ന് കാണിക്കണമെന്നും ശക്തമായ പ്രചരണം സംഘടിപ്പിക്കണമെന്നും സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നതായി അദ്ദേഹം വ്യക്തമാക്കിസിപിഐ എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനമായി സിപിഐ എം എറണാകുളം സംസ്ഥാന സമ്മേളനം മാറിയെന്നത് പ്രധാന മാറ്റമാണ്.

കാര്‍ഷിക മേഖല ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ പല പ്രതിനിധികളും മുന്നോട്ടുവെച്ചു. ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കാന്‍ വിപണന സംവിധാനം ശക്തിപ്പെടുത്തണമെന്നത് നയരേഖയില്‍ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായമുയര്‍ന്നു. പട്ടയ പ്രശ്നം പരിഹാരത്തിന് വേഗത്തിലിടപെടണം.പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രതിനിധികള്‍ അംഗീകരിച്ചതായും കോടിയേരി വ്യക്തമാക്കി.

പൊലീസിനെതിരെ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നില്ല. ഒറ്റപ്പെട്ട വിമര്‍ശനം എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. മാര്‍ക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ നേരിടാന്‍ കഴിഞ്ഞു. വന്യമൃഗശല്യം കാര്‍ഷിക മേഖലയില്‍ ഉയര്‍ത്തുന്ന പ്രശ്നത്ത സംബന്ധിച്ച് അഭിപ്രായമുയര്‍ന്നു. തീരദേശ ശോഷണത്തിന് ശാസ്ത്രീയ പരിഹാരം വേണം. രേഖ സമയബന്ധിതമായി നടപ്പാക്കണമെന്നും അഭിപ്രായമുയര്‍ന്നതായും കോടിയേരി പറഞ്ഞു.

03-Mar-2022