സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം

സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. വൈകുന്നേരം 5.00 മണിക്ക് ഇ ബാലാനന്ദൻ നഗറിൽ പാർടി പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്‌ രാമചന്ദ്രൻപിള്ള, കോടിയേരി ബാലകൃഷ്ണൻ, ബൃന്ദ കാരാട്ട്‌, എം എ ബേബി, ജി രാമകൃഷ്‌ണൻ എന്നിവർ സംസാരിക്കും.

കഴിഞ്ഞ ദിവസം സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ പാർടി സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്‌ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് പ്രതിനിധികൾ ഐക്യകണ്ഠേന അംഗീകരിച്ചിരുന്നു. കേരളത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനമായി സിപിഐ എം എറണാകുളം സംസ്ഥാന സമ്മേളനം മാറി. കാര്‍ഷിക മേഖല ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ പല പ്രതിനിധികളും മുന്നോട്ടുവെച്ചു. ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കാന്‍ വിപണന സംവിധാനം ശക്തിപ്പെടുത്തണമെന്നത് നയരേഖയില്‍ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായമുയര്‍ന്നു.

04-Mar-2022