പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാതെ അത് മറികടക്കാനുള്ള ഇഛാശക്തി ബജററില്‍ പ്രകടമാണ്: എ വിജയരാഘവൻ
അഡ്മിൻ
സാമ്പത്തിക വളര്‍ച്ചയും അടിസ്ഥാന സൗകര്യ വികസനവും മുന്‍ നിര്‍ത്തി ദീര്‍ഘവീക്ഷണത്തോടെയുള്ള ബജറ്റ് ആണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത് എന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ . തൊഴില്‍, വിജ്ഞാന മേഖലയില്‍ പുതിയ ദിശാബോധം, ആരോഗ്യ മേഖലയ്‌ക്കും പശ്ചാത്തല സൗകര്യ വികസനത്തിനും കാലാനുസൃതമായ പരിഗണന എന്നിവ ബജറ്റില്‍ ഊന്നല്‍ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭക്ഷ്യസുരക്ഷയ്‌ക്കും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും പ്രത്യേക പരിഗണന നല്‍കി. അതിനായി 2000 കോടി രൂപ നീക്കിവച്ചു. ഉന്നത വിദ്യാഭ്യാസം ഗുണമേന്മയുള്ളതാക്കാനും വിജ്ഞാന മേഖലയെ ഉല്‍പ്പാദന രംഗവുമായി ബന്ധപ്പെടുത്താനുമുള്ള നിര്‍ദേശം വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും. പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാതെ അത് മറികടക്കാനുള്ള ഇഛാശക്തി ബജററില്‍ പ്രകടമാണ്. ദീര്‍ഘവീക്ഷണവും യാഥാര്‍ത്ഥ്യ ബോധവും വികസനോന്മുഖ കാഴ്‌ചപ്പാടും ബജറ്റില്‍ തെളിഞ്ഞുകാണാം.
കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സ്വാഗതാര്‍ഹമാണ്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, അധികാര വികേന്ദ്രീകരണം എന്നിവയ്‌ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. കേരളീയരുടെ ജീവിത നിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ഉറച്ച നിലപാടാണ് ബജറ്റില്‍ കാണാന്‍ കഴിയുന്നതെന്നും എ വിജയരാഘവൻ അഭിപ്രായപ്പെട്ടു.