കണ്ണൂരിൽ കെ സി വേണുഗോപാലിനെതിരേ പോസ്റ്റർ നിറയുന്നു

കണ്ണൂരിൽ കെ സി വേണുഗോപാലിനെതിരേ പോസ്റ്റർ. ശ്രീകണ്ഠപുരം , എരുവേശി ഭാഗങ്ങളിലാണ് പോസ്റ്റർ പതിച്ചത്. കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസിലും പോസ്റ്റർ പതിച്ചു. ‘5 സംസ്ഥാനം വിറ്റു തുലച്ച കെസി വേണുഗോപാലിന് ആശംസകൾ ‘, ‘പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ’എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.

അതേസമയം, ഗുലാം നബി ആസാദുമുതല്‍ കബില്‍ സിബല്‍ വരെയുള്ള നേതാക്കള്‍ കെ സി വേണുഗോപാലിനെതിരെ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സംഘടനയെ നയിക്കാന്‍യാതൊരു കഴിവുമില്ലാത്തയാളെയാണ് ഐ ഐ സി സി യുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കിയിരിക്കുന്നതെന്ന് നേരത്ത തന്നെ ആരോപണമുണ്ടായിരുന്നു.

12-Mar-2022