കേരളത്തെ സമ്പൂര്‍ണ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമാക്കുക ലക്‌ഷ്യം: മുഖ്യമന്ത്രി

സംസ്ഥാനത്തെ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഓഫീസുകളില്‍ സമ്പൂര്‍ണ്ണ ഇ-ഓഫീസ് സംവിധാനം, ഭക്ഷ്യ ധാന്യങ്ങളുടെ ചരക്കുനീക്കം നിരീക്ഷിക്കുന്നതിനായി ജി.പി.എസ് സംവിധാനം, റേഷന്‍കടകള്‍ ഡിജിറ്റലായി പരിശോധിക്കന്നതിന് എഫ്.പി.എസ് മൊബൈല്‍ അപ്പ്, ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ അരലക്ഷം ചില്ലറ വ്യാപാര സ്ഥാപനങ്ങളിലെ ബില്ലിംഗ്, അളവ് തൂക്ക സംവിധാനങ്ങള്‍ പരിശോധിക്കുന്ന ‘ജാഗ്രതാ’ പദ്ധതി , 1000 പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തി കൃത്യത ഉറപ്പു വരുത്തുന്ന ‘ക്ഷമത’ പദ്ധതി എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

കേരളത്തെ ഒരു സമ്പൂര്‍ണ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിതരണ ഉപഭോക്തൃ വകുപ്പുകള്‍ ഇനി ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉല്‍പ്പന്നങ്ങളുടെ അമിത ഉപയോഗം, പാഴാക്കി കളയല്‍ എന്നിവ വലിയ കുറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു.

15-Mar-2022