കോൺഗ്രസിലെ ജി 23 നേതാക്കളുടെ വിശാല യോഗം ഇന്ന്

കോണ്‍ഗ്രസ് (Congress) നേതൃത്വത്തിനെതിരായ ഗ്രൂപ്പ് 23 നേതാക്കളുടെ വിശാല യോഗം ഇന്ന് ചേരും. ദേശീയ നേതൃത്വത്തോട് അമര്‍ഷമുള്ള കേരളത്തില്‍ നിന്നടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തേക്കും. ഇതിനിടെ, തോല്‍വിയുടെ പശ്ചാത്തലത്തില്‍ അ രാജി വയ്ക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി (Sonia Gandhi) ആവശ്യപ്പെട്ടു.

നിര്‍ദ്ദേശത്തിനു പിന്നാലെ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ പിസിസി അധ്യക്ഷന്‍മാര്‍ പദവി രാജിവച്ചു.
ഇന്ന് വൈകുന്നേരമാണ് വിശാല യോഗം ചേരാന്‍ തീരുമാനിച്ചിട്ടുള്ളത്. വൈകുന്നേരം 7 മണിക്ക് ചേരുന്ന യോഗത്തിലേക്ക് കേരളത്തിലെ ചില നേതാക്കള്‍ക്കും ക്ഷണം ഉണ്ട്. സംഘടനാ ജനറല്‍ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പില്‍ ഗ്രൂപ്പ് 23 നേതാക്കള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രതിഷേധിച്ചിരുന്നില്ല.

എന്നാല്‍ നേതൃത്വത്തില്‍ മാറ്റം വന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വരും തിരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിലാണ് വീണ്ടും നിലപാട് കടുപ്പിക്കാന്‍ ജി 23 നേതാക്കള്‍ തീരുമാനിച്ചതെന്നാണ് വ്യക്തമാകുന്നത്.

16-Mar-2022