ലീഗ് നേതാവ് വേശ്യയെന്ന് വിളിച്ചെന്ന പരാതിയുമായി വനിതാ ലീഗ് പ്രവർത്തക
അഡ്മിൻ
തിരൂരങ്ങാടിയിലെ ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവർത്തക. പാർട്ടി യോഗത്തിൽവച്ച് അശ്ലീലച്ചുവയുള്ള ആംഗ്യം കാണിച്ചെന്നും വേശ്യ എന്നുവിളിച്ചെന്നുമാണ് പോലിസിൽ പരാതി നൽകിയത്.മുസ്ലിം ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കാവുങ്ങൾ കുഞ്ഞുമരക്കാർക്ക് എതിരെയാണ് പ്രവർത്തക പരാതി നൽകിയിരിക്കുന്നത്.
പരാതിയിൽ പോലിസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഡിസംബർ ഒന്നാം തിയ്യതി നിയോജകമണ്ഡലം ഓഫിസിൽ വച്ച് അപമാനിക്കുന്ന തരത്തിൽ അശ്ലീല ആംഗ്യം കാണിച്ചെന്നും വേശ്യ എന്നും വിളിച്ചെന്നുമാണ് ഇവർ പരാതിയിൽ പറയുന്നത്.
പല തവണ പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തകയും നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടും ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുണ്ടായില്ലെന്ന് യുവതി പറഞ്ഞു. മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് പോലിസിൽ പരാതി നൽകിയതെന്നും യുവതി പറഞ്ഞു. അതേസമയം യുവതിയുടേത് വ്യാജ പരാതിയാണെന്നാണ് കുഞ്ഞുമരക്കാർ പറയുന്നത്.