മല്ലു സ്വരാജ്യത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി വീണ ജോർജ്

തെലുങ്കാന സമര നായിക മല്ലു സ്വരാജ്യത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിലപ്പെട്ട സംഭാവനകള്‍ നൽകിയ സഖാവ് മല്ലു സ്വരാജ്യത്തിന്റെ നിര്യാണത്തിലൂടെ ഒരു ധീര വിപ്ലവകാരിയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത് എന്ന് വീണ ജോർജ് തന്റെ ഫേസ്ബുക്കിൽ എഴുതി.

നിരവധി സ്ത്രീകളെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്കാളികളാക്കാന്‍ 75 വർഷത്തെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ സഖാവിന് കഴിഞ്ഞിട്ടുണ്ട്. മല്ലു സ്വരാജ്യത്തിന്റെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.

20-Mar-2022