ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
അഡ്മിൻ
ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരള ബ്ലാസ്റ്റേഴ്സ് ടീമിന് അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും കേരളത്തിന്റെ അഭിമാനമായി മാറാൻ ഈ ടീമിന് സാധിച്ചു. ഈ മികവ് നിലനിർത്താനും അടുത്ത തവണ കിരീടം കരസ്ഥമാക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു.
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിനെ (3-1) തകര്‍ത്ത് ഹൈദരാബാദ് എഫ്സി തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കുകയായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
21-Mar-2022
ന്യൂസ് മുന്‍ലക്കങ്ങളില്‍
More