കെറെയില്‍ സമരത്തിലൂടെ യുഡിഎഫിന് വേണ്ട് ഒരു രക്തസാക്ഷിയെ: എ.കെ ബാലന്‍

കെറെയില്‍ പദ്ധതിക്കെതിരെ യുഡിഎഫ് ബോധപൂര്‍വ്വം നടത്തുന്ന പ്രതിഷേധങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ ബാലന്‍. എങ്ങനെയെങ്കിലും ഒരു വെടിവെപ്പ് ഉണ്ടാക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം.

ഏതെങ്കിലും ഒരു സ്ത്രീയെ അല്ലെങ്കില്‍ ഒരു കുട്ടിയെ രക്തസാക്ഷിയായി കിട്ടുമോയെന്നാണ് യുഡിഎഫ് ആലോചിക്കുന്നത്. കൊല്ലാന്‍ വേണ്ടി മണ്ണെണ്ണ ഒഴിക്കുകയാണ് അവരെന്നും ഇക്കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും എകെ ബാലന്‍ ആവശ്യപ്പെട്ടു. സമരത്തിലേറെയും ഇറക്കുമതി ചെയ്ത ആളുകളാണ്.

ഒരേ ആള്‍ക്കാര്‍ തന്നെയാണ് പല സ്ഥലങ്ങളിലും എത്തുന്നതെന്നും എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. വിമോചന സമരത്തിന്റെ പഴയ സന്തതികള്‍ക്ക് പുതിയ ജീവന്‍ വെച്ചുവെന്നാണ് പ്രതിപക്ഷം കരുതുന്നതെന്നും ആടിനെ പട്ടി ആകുക, പിന്നെ പട്ടിയെ പേ പട്ടിയാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

22-Mar-2022