കേരളത്തിന്റെ സമഗ്രമായ വികസനത്തെ അങ്ങേയറ്റം സഹായിക്കുന്ന പദ്ധതിയാണ് കെ റെയില്‍: എസ് രാമചന്ദ്രന്‍ പിള്ള
അഡ്മിൻ
സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കുന്ന മാധ്യമങ്ങളെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള. സില്‍വര്‍ലൈന്‍ സമരത്തെ ഉയര്‍ത്തിക്കാട്ടി ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
നിലവിൽ ഒരു ചെറിയ വിഭാഗം മാത്രമാണ് പദ്ധതിയെ എതിര്‍ക്കുന്നത്. ജനങ്ങളെ സിപിഐഎം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും രാമചന്ദ്രൻ പിള്ള വ്യക്തമാക്കി. 'കേരളത്തിന്റെ സമഗ്രമായ വികസനത്തെ അങ്ങേയറ്റം സഹായിക്കുന്ന പദ്ധതിയാണ് കെ റെയില്‍.
കെ റെയില്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ്. എന്നാല്‍ ഇതിനെതിരെ രാഷ്ട്രീയമായി പ്രചാരവേല നടത്താനും ജനങ്ങളെ അണിനിരത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അവരെ തിരുത്താനാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്'. എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.