സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്ക സർക്കാർ അകറ്റും: മന്ത്രി പി രാജീവ്
അഡ്മിൻ
കേരള വിരുദ്ധ മുന്നണി സംസ്ഥാനത്തു രൂപം കൊണ്ടിരിക്കുകയാണെന്നു മന്ത്രി പി.രാജീവ്. വികസന കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസും ബിജെപിയും കേരളത്തിൽ എതിർശബ്ദം ഉയർത്തുകയാണെന്നും പി രാജീവ് ആരോപിച്ചു.
പശ്ചാത്തല വികസനം കേരളത്തിൽ അത്യന്താപേക്ഷിതമാണ്. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്ക സർക്കാർ അകറ്റും. എന്നാൽ പ്രതിപക്ഷം തെറ്റായ പ്രചാരവേല നടത്തുകയാണെന്നും രാജീവ് ചൂണ്ടിക്കാട്ടി.
കേരളത്തിന് പുറത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മുൻകൈയെടുക്കുകയും പിന്തുണ കൊടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ കേരളത്തിലെത്തുമ്പോൾ ഇത്തരം പദ്ധതികളെ എതിർക്കുകയാണ്. ഇവർ ദേശീയ പാർട്ടിയുമായി ബന്ധം വിച്ഛേദിച്ച് കേരള ബി.ജെ.പി എന്നോ കോൺഗ്രസ് കേരളയെന്നോ പ്രഖ്യാപിക്കണമെന്നും മന്ത്രി പറഞ്ഞു.
23-Mar-2022
ന്യൂസ് മുന്‍ലക്കങ്ങളില്‍
More