സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന്

സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ട് മൂന്ന് ദിവസമായി ചേരുന്ന കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സംഘടനാ തലത്തിലുണ്ടായ ഉയര്‍ച്ച താഴ്ചകള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

കേരളത്തില്‍ സംഘടനാ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു എന്നാണ് പ്രാഥമിക വിലയിരുത്തല്‍. പി ബി തയ്യാറാക്കിയ കരടാണ് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുക. കേന്ദ്ര സെക്രട്ടറിയേറ്റ് സംവിധാനം തിരികെ കൊണ്ടു വരുന്നതും കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചയാകും.

25-Mar-2022