‘കെ റെയില്‍ വരണം, കേരളം വളരണം’ ; പ്രചാരണം നടത്താൻ ഡി വൈ എഫ് ഐ

കെ റെയില്‍ വരണം, കേരളം വളരണം’ എന്ന ടാഗ് ലൈനോടെ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് വീടുകള്‍ കയറിയിറങ്ങി പദ്ധതി നാടിനാവശ്യമെന്ന് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കാനുള്ള പ്രചാരണവുമായി ഡിവൈഎഫ്‌ഐ.

പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ വീട് കയറി പ്രചാരണത്തിന് തുടക്കമിടാനാണ് ഡിവൈഎഫ്‌ഐ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നഷ്ടപരിഹാര തുക അടക്കുള്ള വിഷയങ്ങളില്‍ ജനങ്ങളിലെ ആശങ്കകള്‍ പരിഹരിക്കുമെന്നും ഡിവൈഎഫ്‌ഐ സെക്രട്ടറി വി കെ സനോജ് അറിയിക്കുന്നു.

നിലവിൽ കണ്ണൂർ ജില്ലയിലെ പദ്ധതിയുടെ പ്രദേശത്തെ വീടുകള്‍ കയറി പദ്ധതിയുടെ ഗുണഫലങ്ങള്‍ വിശദീകരിച്ച് സംഘടനാ ലഘുലേഖകള്‍ വിതരണം ചെയ്തിട്ടുണ്ട്. അതേപോലെ, പ്രതിഷേധം ശക്തമായിരുന്ന
ചോറ്റാനിക്കരയിലും ഡിവൈഎഫ്‌ഐ ജനസഭാ സദസ്സ് സംഘടിപ്പിച്ച് ബോധവത്ക്കരണം നടത്തും.

25-Mar-2022