സിൽവർ ലൈൻ പദ്ധതിയെ തകർക്കാൻ ഗൂഢ ശ്രമം നടക്കുന്നു: മന്ത്രി സജി ചെറിയാൻ

സിൽവർ ലൈൻ പദ്ധതിയെ തകർക്കാൻ ഗൂഢ ശ്രമം നടക്കുകയാണ് എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ സജി ചെറിയാൻ. ജനങ്ങളെ ബിജെപിയും കോൺഗ്രസും തെറ്റിദ്ധരിപ്പിക്കുകയാണ്.ണെന്നും ചങ്ങനാശേരി അതിരൂപതയ്ക്ക് പദ്ധതിയോട് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ലേഖനത്തിൽ പ്രകടിപ്പിച്ചത് സഭയുടെ വികാരം മാത്രമാണ്. സിൽവർലൈനുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഇന്ന് ജനങ്ങളോട് വിശദീകരിക്കും. പദ്ധതിയുടെ പ്രാഥമിക സർവേയ്ക്ക് ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

26-Mar-2022