കെ റെയില്‍ വിരുദ്ധ സമരത്തില്‍ കോലീബി സഖ്യം: കോടിയേരി ബാലകൃഷ്ണൻ

കെ റെയില്‍ വിരുദ്ധ സമരത്തിനുപിന്നില്‍ കോലീബി സഖ്യം ഉണ്ടോ എന്നു സംശയിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . സര്‍ക്കാരിനെതിരേ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട് രൂപപ്പെട്ടതായും ബിജെപി ജാഥയെ മുസ്‌ളിം ലീഗ് സ്വീകരിക്കുന്ന സ്ഥിതിയാണുള്ളതെന്നും കോടിയേരി ആരോപിച്ചു.

തീവ്രസ്വഭാവമുള്ള സംഘടനകള്‍ വിചാരിച്ചാല്‍ കേരളത്തില്‍ കുറച്ചു പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കാന്‍ കഴിയും. അതാണ് ഇപ്പോള്‍ കാണുന്നത്. പദ്ധതിയ്‌ക്കെതിരേ സിപിഐ നിലപാട് എടുത്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു. സിപിഐയ്ക്ക് പരാതികളുണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറി അറിയിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. അല്ലാതെ ആരെങ്കിലും പറയുന്നതിന് മറുപടി പറയാന്‍ ഇല്ലെന്നും കോടിയേരി പറഞ്ഞു.

സാമൂഹ്യാഘാത പഠനത്തിനായി കല്ലിടുന്നത് കെ റെയില്‍ കോര്‍പ്പറേഷനാണ് . അത് ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് റവന്യൂ വകുപ്പിന്റെ ഇടപെടല്‍ ഉണ്ടാവുന്നത് . ഇപ്പോഴത്തെ നടപടികള്‍ നടക്കുന്നത് കെ റെയില്‍ കോര്‍പ്പറേഷന്റെ ചുമതലയിലാണ്. അതിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതികള്‍ ഒന്നും ആവശ്യമില്ല. ഇതു ചെയ്യാണ് കോര്‍പ്പറേഷന്‍ രൂപീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

26-Mar-2022