കേന്ദ്ര ട്രേഡ് യൂണിയൻ ആഹ്വാനംചെയ്‌ത ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിച്ചു
അഡ്മിൻ
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി – കർഷക – ജനദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയൻ ആഹ്വാനംചെയ്‌ത ദ്വിദിന ദേശീയ പണിമുടക്കിന് ഇന്ന് തുടക്കം കുറിച്ച്. ഞായർ അർധരാത്രി ആരംഭിച്ച പണിമുടക്ക് ചൊവ്വാഴ്‌ച അർധരാത്രിവരെ തുടരും. "ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക" എന്ന മുദ്രാവാക്യം ഉയർത്തിയാണ് തൊഴിലാളികൾ രാജ്യവ്യാപകമായി പണിമുടക്കുന്നത്.
സംഘടിത – അസംഘടിത മേഖലയിലെ 25 കോടി തൊഴിലാളികൾ ഈ ഐതിഹാസിക പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കർഷക സംഘടനകൾ രണ്ടു ദിവസത്തെ ഗ്രാമീണ ബന്ദും രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.
പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നഗരകേന്ദ്രങ്ങളിൽ തൊഴിലാളികൾ പ്രകടനം നടത്തി. ദേശാഭിമാന പ്രചോദിതമായ ഈ ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നതായി സിപിഐഎം അറിയിച്ചു .