വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ ആനത്തലവട്ടം ആനന്ദൻ

വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ.സമിതി പലപ്പോഴും സമരവിരോധികളാണെന്ന് മുതിർന്ന സിപിഎം നേതാവ് കുറ്റപ്പെടുത്തി. ഇന്നും പണിമുടക്കുമെന്നാണ് ആനത്തലവട്ടത്തിന്‍റെ പ്രഖ്യാപനം. എന്നാൽ കടകൾ അടപ്പിക്കില്ലെന്നും സിഐടിയു നേതാവ് വ്യക്തമാക്കി.

തുറന്ന കടകൾ നിർബന്ധമായി അടപ്പിക്കില്ലെന്നാണ് ആനത്തലവട്ടത്തിന്‍റെ പ്രഖ്യാപനം. പക്ഷേ കട തുറന്നാലും വാങ്ങാൻ ആളുവേണ്ടേ എന്നാണ് ചോദ്യം. ഓലപ്പാമ്പ് കാണിച്ചാൽ തൊഴിലാളികൾ പേടിക്കില്ല.- അദ്ദേഹം പറഞ്ഞു.

അതേസമയം, പണിമുടക്കിന്‍റെ രണ്ടാം ദിനം സംസ്ഥാനത്തെ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. സമരം പ്രഖ്യാപിച്ച ജീവനക്കാർ തന്നെ ജോലിക്കു പോകുമ്പോൾ വ്യാപാരികൾ മാത്രം അടച്ചിടേണ്ടതില്ലെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജിയുടെ പ്രഖ്യാപനം.

29-Mar-2022