പണിമുടക്കിനിടെ പ്രകോപനം ഉണ്ടാക്കിയിടങ്ങളിലാണ് ആക്രമ സംഭവങ്ങൾ ഉണ്ടായത്: കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
ദേശീയ പണിമുടക്കിനിടെ സംസ്ഥാനത്ത് പ്രകോപനം ഉണ്ടാക്കിയിടങ്ങളിലാണ് ആക്രമ സംഭവങ്ങൾ ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രകോപനം ഉണ്ടാക്കാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണിമുടക്കിനിടെ ഉണ്ടായ അക്രമ സംഭവങ്ങൾ, സമരക്കാർക്ക് മുമ്പിൽ കൂടി വാഹനമോടിച്ച് പ്രകോപനം ഉണ്ടാക്കിയ ഇടങ്ങളിൽ മാത്രമാണ്. ആളുകൾ അത്തരത്തിൽ പ്രകോപനപരമായ കാര്യങ്ങൾ സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പണിമുടക്കിൽ മുൻകാലങ്ങളിലേക്കാൾ ആളുകളാണ് പങ്കെടുക്കുന്നത്. പണിമുടക്കി തൊഴിലാളികൾ വീട്ടിലിരിക്കുന്ന സ്ഥിതി മാറി. തൊഴിലാളികൾ പൂർണമായും തെരുവിലിറങ്ങുന്ന സ്ഥിതിയാണുള്ളത്. ഇത് സമര രംഗത്ത് വന്ന വലിയ മാറ്റമാണെന്ന് കോടിയേരി പറഞ്ഞു. നിലവിൽ നടക്കുന്നത് സിഐടിയുവിന്റെ മാത്രം പണിമുടക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.