ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

രാജ്യത്തെ തൊഴിലാളി വർഗത്തെ മുഴുവൻ ആക്ഷേപിക്കുകയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും രാജ്യസഭാ അംഗവുമായ എളമരം കരീമിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന്റെയും ചാനൽ അവതാരകൻ വിനു വി ജോണിന്റെയും നടപടിക്കെതിരെ തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ഇന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

ചാനൽ ചർച്ചയിൽ വിനു വി ജോണ്‍ എളമരം കരീമിനെയും പണിമുടക്ക് നടത്തിയ തൊഴിലാളികളെയും ആക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തത് തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളിയാണെന്നും ജനാധിപത്യ വിരുദ്ധമായ മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ സ. എളമരം കരീമിനെ അപമാനിച്ചതെന്നും സംയുക്ത ട്രേഡ് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഈ നടപടിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.

30-Mar-2022