കെ റെയിൽ വിശദീകരണയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും: എ വിജയരാഘവൻ

കെ റെയിൽ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലലും വിശദീകരണ യോഗം നടത്തുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഇതിന്റെ ഭാഗമായി ഏപ്രില്‍ 19 ന് തിരുവനന്തപുരത്ത് നടക്കുന്ന വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.

ഇതോടൊപ്പം ഗൃഹ സന്ദർശന പരിപാടിയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. താഴെ തട്ടു വരെ പ്രചരണ പരിപാടി സംഘടിപ്പിക്കും. ഇതിൽ യുഡിഎഫിന്റെ പ്രചാരണങ്ങളെതുറന്നു കാട്ടുമെന്നും എല്‍ഡിഎഫ് ചെയര്‍മാന്‍ പറഞ്ഞു. ഏതു കല്ലു കണ്ടാലും ഇളക്കുന്ന സ്ഥിതിയിലാണ് പ്രതിപക്ഷ നേതാവെന്നും വിജയരാഘവന്‍ ആരോപിച്ചു.

ഏപ്രിൽ 21 ന് രാജ്യത്തെ ഇന്ധന വിലവർദ്ധനവിനെതിരെ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പരിപാടി നടത്തുമെന്നും എ വിജയരാഘവന്‍ അറിയിച്ചു.

30-Mar-2022