മാണി സി കാപ്പനെ എൽഡിഎഫിൽ എടുക്കില്ല: മന്ത്രി എ കെ ശശീന്ദ്രൻ
അഡ്മിൻ
മാണി സി കാപ്പനെ എൽഡിഎഫിൽ എടുക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കാപ്പനുമായി ചർച്ച നടത്തില്ലെന്നും രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല കാപ്പന്റെ പ്രസ്താവനയെന്നും മന്ത്രി പറഞ്ഞു. കാപ്പൻ പറഞ്ഞത് യുഡിഎഫിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണെന്നും യുഡിഎഫിന്റെ പൊതുസ്വഭാവം വെളിപ്പെടുത്തുകയാണ് കാപ്പൻ ചെയ്തതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങളും യുഡിഎഫിനെ പറ്റി പറയുന്നത് ഇതുതന്നെയാണ്. യുഡിഎഫിലെ എംഎൽഎയെ അടർത്തി എടുക്കേണ്ട സാഹചര്യം എൽഡിഎഫിനില്ല. എൽഡിഎഫിന് ശക്തിക്കുറവില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
നേരത്തെ യുഡിഎഫിലെ പ്രശ്‌നങ്ങളില്‍ തുറന്നടിച്ച് മാണി സി കാപ്പന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. മുന്നണിയില്‍ സംഘാടനം ഇല്ലാത്തതിനാല്‍ ആര്‍ക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയെന്നും കാപ്പന്‍ പറയുകയുണ്ടായി. എന്നാല്‍ ഇടതു മുന്നണിയില്‍ ഇത്തരം പ്രതിസന്ധയില്ല. ഇങ്ങനെയൊക്കെ ആണേലും മുന്നണി മാറ്റം ഉദിക്കുന്നില്ല എന്നും കാപ്പന്‍ പറഞ്ഞു.പ്രതിപക്ഷ നേതാവിനെ കാര്യങ്ങള്‍ അറിയിച്ചിട്ടും പ്രശ്‌നപരിഹാരം ഉണ്ടായിട്ടില്ലെന്ന് കാപ്പന്‍ പറയുന്നു.